
കാട്ടാക്കട: മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാത്‌മ ഗാന്ധിയുടെസ്മൃതി സംഗമം അഡ്വ. ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനംചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ. അലക്സ് റോയ് അദ്ധ്യക്ഷത വഹിച്ചു. കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ഗിരി മുഖ്യ പ്രഭാഷണം നടത്തി. ജനത സെക്രട്ടറി എ. സന്തോഷ് കുമാർ, മുൻ ഗ്രാമ പഞ്ചായത്തംഗം വി. ശ്രീകണ്ഠൻ, അഭിലാഷ് ആൽബർട്ട്, ബാലചന്ദ്രൻ, എസ്. അനിക്കുട്ടൻ, എ. വിജയകുമാരൻ നായർ, ബി.റെജി ചായ്ക്കുളം, എസ്. നാരായണൻ കുട്ടി, എസ്.പി.സുജിത്ത്, വി.ആർ. റൂഫസ്, എസ്.എൽ.ആദർശ്, എസ്.ബിന്ദു കുമാരി, അമൃത കൃഷ്ണൻ, എസ്.എൽ അഖിൽ, കെ.ജയപ്രസാദ്, ജ്യോതിഷ്‌വിശ്വംഭരൻ ,അനഘ അനിൽ,ആതിര. എ.എസ്,അരുണ്യ ബി.എസ് തുടങ്ങിയവർ
സംസാരിച്ചു. ഗാന്ധിജിയുടെ പ്രതിമ സമർപ്പണം, ഗാന്ധിജി അനുസ്മരണം, വിവിധ മത്സരങ്ങൾ, കരാക്കെ ഗാനമേള, പ്രതിഭകൾക്ക് ആദരം എന്നിവ സംഘടിപ്പിച്ചു.