മുരുക്കുംപുഴ: മുരുക്കുംപുഴ ലയൺസ് ക്ലബും മുരുക്കുംപുഴ കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറിയും സംയുക്തമായി ഗാന്ധിജയന്തി ദിനം ആചരിച്ചു. സേവനപ്രവർത്തനങ്ങളുടെ ഭാഗമായി കാടുകയറിക്കിടന്ന മുരുക്കുംപുഴ റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പോകാനുള്ള ബൈറോഡ് സഞ്ചാരയോഗ്യമാക്കി. സേവനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ക്യാബിനറ്റ് അഡ്വൈസറും മുരുക്കുംപുഴ കൽച്ചറൽ ഓർഗനൈസേഷൻ ലൈബ്രറി പ്രസിഡന്റുമായ എ.കെ. ഷാനവാസ്‌ നിർവഹിച്ചു. സോൺ ചെയർമാൻ പ്രൊഫസർ എം. ബഷീർ, ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ ഷാജിഖാൻ എം.എ, കെ.എസ്‌. അബ്ദുൽ വാഹിദ്, ലൈബ്രറേറിയൻ ജോർജ് ഫെർണാൻഡസ് തുടങ്ങിയവർ നേതൃത്വം നൽകി.