p

തിരുവനന്തപുരം: ചിറയിൻകീഴിൽ യാത്രാക്കാരായ സ്ത്രീകളോട് അസഭ്യം പറഞ്ഞ് ബസിൽ നിന്നും ഇറക്കി വിട്ട കെ.എസ്.ആർ.ടി.സി ബസിലെ വനിതാ കണ്ടക്ടർക്കെതിരെ നടപടി വിശദമായ അന്വേഷണത്തിനു ശേഷമേ ഉണ്ടാവുകയുള്ളൂ. സംഭവത്തെ കുറിച്ച് പ്രാഥമിക റിപ്പോർട്ട് ശനിയാഴ്ച തന്നെ എം.ഡി ബിജു പ്രഭാകറിനു നൽകിയിരുന്നു. തുടർന്നാണ് അദ്ദേഹം വിശദമായ അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്.