
അശ്വതി : സൗഹൃദ സംഭാഷണങ്ങൾകൊണ്ട് വലിയ കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കുകയും സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്യും.
ഭരണി : വിവാഹപ്രായമായവരുടെ വിവാഹകാര്യങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകും. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് സമാധാനവും മാന്യതയും ധനവും നഷ്ടപ്പെടാൻ സാദ്ധ്യത.
കാർത്തിക : സന്ധി സംഭാഷണം പല കാര്യങ്ങൾക്കും സഹായകരമാകും. കുടുംബത്തിൽ പ്രായമേറിയവർക്ക് വിദഗ്ദ്ധ ചികിത്സ നടത്തേണ്ടിവരും.
രോഹിണി : കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നതകളുണ്ടാകുകയും അത് ഭാവി ശ്രേയസിന് തുരങ്കം വയ്ക്കുകയും ചെയ്യും. ദുശീലങ്ങൾ നിറുത്തലാക്കാൻ ശ്രമിക്കും.
മകയിരം :മനസറിഞ്ഞ് പ്രവർത്തിക്കുന്ന ജീവിത പങ്കാളിയെ ലഭിച്ചാൽ ദാമ്പത്യ ജീവിതം ആനന്ദപ്രദമായിരിക്കും. നല്ല പുസ്തകങ്ങൾക്കും നല്ല ചിത്രങ്ങൾക്കുമായി വലിയ തുക ചെലവഴിക്കും.
തിരുവാതിര : ഭാഗ്യക്കുറി ലഭിക്കാനിട.വൈവിദ്ധ്യ ആശയവിഷയങ്ങളിൽ പ്രവർത്തിക്കാനുള്ള അവസരം വന്നുചേരും. മത്സര പരീക്ഷകളിൽ വിജയിക്കും.
പുണർതം : മഹത് വ്യക്തികളുടെ ആദർശങ്ങൾ സ്വന്തം ജീവിതത്തിലേക്ക് പകർത്താൻ ശ്രമിക്കും. സ്വജന ബഹുമാന്യത. സൗന്ദര്യവർദ്ധനവ്.
പൂയം : അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെടും. ആദ്ധ്യാത്മിക പരിപാടികളിലും ആഘോഷ പരിപാടികളിലും സകുടുംബം സജീവമായി പങ്കെടുക്കും.
ആയില്യം : പ്രഗത്ഭരുടെ സംഗീത നൃത്തപരിപാടികൾ കണ്ടാസ്വദിക്കും. രാഷ്ട്രീയ പരമായി ഒൗന്നത്യങ്ങളിൽ വിരാജിക്കൽ, എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം .
മകം: പ്രണയബന്ധം ശക്തിപ്പെടും. ഏറ്റെടുത്ത കാര്യം ഭംഗിയായി നിർവഹിച്ചുകൊടുക്കാൻ കഴിയുന്നതിൽ സംതൃപ്തി. ദൈവിക കാര്യങ്ങൾക്കായി നല്ല തുകയും സമയവും ചെലവഴിക്കും.
പൂരം : ഉദ്യോഗസ്ഥർക്ക് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് മാറ്റം ലഭിക്കും, വ്യാപാര വ്യവസായ പുരോഗതി, സന്താന സൗഭാഗ്യം.
ഉത്രം : വിവാഹമോചനം, രേഖാപരമായി നേടിയവർക്ക് പുനർ വിവാഹാലോചനകൾ വരുകയും അതിലൊന്ന് തീരുമാനിക്കപ്പെടുകയും ചെയ്യും.
അത്തം : സംഭാഷണത്തിലെ അപാകത നിമിത്തം തെറ്റിദ്ധരിച്ച് വളരെക്കാലമായി തുടർന്ന് വന്നിരുന്ന സുഹൃദ് ബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടും.
ചിത്തിര : ജോലിയോടനുബന്ധിച്ചുള്ള താമസ സൗകര്യം ലഭിക്കൽ. വിവാഹം തീരുമാനിക്കൽ, ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നവീനാശയങ്ങൾ നടപ്പാക്കുന്നതുമൂലം വമ്പിച്ച പുരോഗതി.
ചോതി : യാത്രാവേളകളിൽ നല്ല കാര്യങ്ങൾ സംഭവിക്കൽ, കലാസാഹിത്യ പ്രവർത്തനങ്ങളിലൂടെ പ്രശസ്തി. പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം.
വിശാഖം : ദമ്പതികൾ ഐക്യത യോടെ കഴിയും, ദിനചര്യയിൽ കാര്യമായ വ്യതിയാനം. വ്യവഹാര വിജയം. വിരുന്ന് സത്കാരം.
അനിഴം : പ്രസവ കാര്യങ്ങൾക്കും രോഗനിർണയാവശ്യങ്ങൾക്കുമായി ആശുപത്രി വാസം. സർക്കാരിൽനിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കൽ.
തൃക്കേട്ട : അഭിമാനക്ഷതം, വിലപിടിപ്പുള്ള വിദേശനിർമ്മിതമായ വസ്തുക്കൾ പാരിതോഷികമായി ലഭിക്കൽ.
മൂലം: പുതിയ ചികിത്സാരീതി അവലംബിച്ച് രോഗ വിമുക്തി കൈവരിക്കൽ, ലഹരി പദാർത്ഥങ്ങളിൽ അമിതആസക്തി എന്നിവയ്ക്ക് ലക്ഷണമുണ്ട്.
പൂരാടം : ഒട്ടും ഇഷ്ടപ്പെടാത്ത സ്ഥലത്തേക്ക് മാറ്റം ലഭിക്കൽ. അമിതമായ രക്തസമ്മർദ്ദം പ്രശസ്ത ഭിഷഗ്വരന്മാരെ സമീപിക്കൽ.
ഉത്രാടം : ആദ്ധ്യാത്മിക ചിന്തമൂലം സത്പ്രവർത്തികൾ ചെയ്യുവാനുള്ള അവസരം വന്നുചേരും. സന്താനങ്ങളെ ചൊല്ലിഅഭിമാനം.
തിരുവോണം : ഭാഗ്യക്കുറി ലഭിക്കും. കൃഷിനാശം, പ്രകൃതിക്ഷോഭം നിമിത്തം ധനനഷ്ടം. അമിതമായ രക്തസമ്മർദ്ദം എന്നിവ അനുഭവപ്പെടും.
അവിട്ടം : ഗ്രന്ഥരചന, അധികാരസ്ഥാനത്ത് ഉള്ളവരുമായി പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കൽ, പിണങ്ങി കഴിയുന്നവരെ അഭിമുഖീകരിച്ച് പിണക്കം മാറ്റി പുതിയ ജീവിതം ആരംഭിക്കൽ.
ചതയം : അന്യരുടെ കാര്യപുരോഗതിക്കായി വഴിപാട് നടത്തൽ, പിതൃതർപ്പണം, മേലധികാരികളിൽനിന്ന് അനുമോദനം ലഭിക്കൽ.
പൂരൂരുട്ടാതി : ഗുരുജനങ്ങളിൽനിന്ന് അനുഗ്രഹം വാങ്ങിക്കും. അഭിമാനം കൈവെടിഞ്ഞ് പ്രഗത്ഭരുടെ ചട്ടുകമായി പ്രവർത്തിക്കേണ്ടിവരും.
ഉതൃട്ടാതി : വൈദ്യുതി, വാഹനം, ആയുധം , വാതകം, രാസപദാർത്ഥങ്ങൾ എന്നിവ കൈകാര്യം ചെയ്യുമ്പോൾ അപകടം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
രേവതി : വിദ്യാഭ്യാസ മേഖലയിലും ചലച്ചിത്ര രംഗത്തും പണം ഇറക്കുന്നത് ഗുണം ചെയ്യും. അനാവശ്യതർക്കങ്ങളിൽ ഭാഗമാകും, ധ്യാനപരിശീലനം, വിമർശനങ്ങൾ നേരിടേണ്ടിവരും.