തിരുവനന്തപുരം: മഠത്തുവിളാകം റസിഡന്റ്സ് അസോസിയേഷൻ 25 -ാം വാർഷികാഘോഷവും കുടുംബ സംഗമവും നടൻ നന്ദു ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ് ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ റസിഡന്റ്സ് ഡയറക്ടറിയുടെ പ്രകാശനം നിർവഹിച്ചു. വാർഷികത്തോടനുബന്ധിച്ച് രണ്ടു വീൽചെയറുകൾ പേരൂർക്കട മോഡൽ ഗവ.ഹോസ്പിറ്റലിന് സംഭാവനയായി നൽകി. പേരൂർക്കട മോഡൽ ഗവ. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ഷീജ, സംവിധായകൻ അശോക് കുമാർ, തുരുത്തുംമൂല വാർഡ് കൗൺസിലർ ഒ. രാജലക്ഷ്മി, സെക്രട്ടറി എം.എസ്. അരുൺ, വൈസ് പ്രസിഡന്റ് ബിന്ദുകല തുടങ്ങിയവർ പങ്കെടുത്തു.