mgm-gandhijayanthy

വർക്കല: അയിരൂർ എം.ജി.എം മോഡൽ സ്കൂൾ ഗാന്ധി ജയന്തി ആഘോഷിച്ചു. ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എസ്.പൂജ, പി.ടി.എ പ്രസിഡന്റ് വി.ഹരിദേവ് തുടങ്ങിയവർ പങ്കെടുത്തു. ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും തുടർന്ന് ഗാന്ധിഭജനും നടന്നു. കൺസ്യൂമർ ക്ലബിന്റെ നേതൃത്വത്തിൽ ബസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ് പ്രദർശനവും പ്രൈമറി വിഭാഗത്തിൽ ക്വിസ് മത്സരവും നടന്നു. വിദ്യാർത്ഥികളും സ്കൗട്ട് ആൻഡ് ഗൈഡ്സും ചേർന്ന് സ്കൂൾ പരിസരവും ക്ലാസ് മുറികളും വൃത്തിയാക്കി. നന്മ ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വാത്സല്യം അഗതിമന്ദിരം സന്ദർശിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ 153 സന്ദേശങ്ങൾ ഉൾപ്പെടുത്തിയ റാലി സംഘടിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ മീര, മഞ്ചുദിവാകരൻ, പ്രോഗ്രാം കൺവീനർ മനോജ്, അനിഷ്കർ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ട്രെയിനർമാരായ പ്രവിൻ.എസ്.ആർ, ബിനുകുമാർ.സി, ഹഫ്നിത എന്നിവർ പങ്കെടുത്തു. ഗാന്ധിജയന്തി പ്രമാണിച്ച് എം.ജി.എം സ്കൂളിലെ നന്മ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ച് അന്തേവാസികൾക്ക് വസ്ത്രങ്ങളും സാനിറ്ററി സാധനങ്ങളും സമ്മാനിച്ചു. നന്മ ക്ലബ് കോ-ഓർഡിനേറ്റർ അനിത അദ്ധ്യാപകരായ ബിന്ദു.ആർ.വി, റോയിതോമസ്, വിനായകൻ തുടങ്ങിയവർ പങ്കെടുത്തു.