നെയ്യാറ്റിൻകര: അയ്യനവർ മഹാജനസംഘത്തിന്റെ നേതൃത്വത്തിൽ സംഘം സ്ഥാപകൻ ജോൺ യേശുദാസൻ ജയന്തിയും വിദ്യാഭ്യാസ അവാർ‌‌‌ഡ് വിതരണവും നടന്നു. കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അയ്യനവർ ചരിത്രപ്രകാശനവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. സംഘം പ്രസിഡന്റ് എസ്. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, നഗരസഭ ചെയർമാൻ പി.കെ.രാജമോഹൻ, നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു, മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ എച്ച്.ഒ.ഡി ഡോ.എസ്.സജിത്ത് കുമാർ, സംഘം ജനറൽ സെക്രട്ടറി കെ.ഇ രത്നരാജ്, സെക്രട്ടറി എം. വിജയകുമാർ എന്നിവർ പങ്കെടുത്തു.