atlas

തിരുവനന്തപുരം: നാല് ചിത്രങ്ങൾ മാത്രം നിർമ്മിച്ച് മലയാളത്തിലെ സൗന്ദര്യാഭിരുചിയുളള ചലച്ചിത്ര നിർമ്മാതാക്കളുടെ പട്ടികയിൽ ഇടം നേടിയ വ്യവസായിയാണ് അറ്റ്‌ലസ് രാമചന്ദ്രൻ. ഭരതന്റെ വൈശാലി, ജി.അരവിന്ദന്റെ വാസ്‌തുഹാര, സിബി മലയിലിന്റെ ധനം, ഹരികുമാറിന്റെ സുകൃതം എന്നിവയായിരുന്നു അദ്ദേഹം നിർമ്മിച്ച ചിത്രങ്ങൾ.

നിർമ്മാതാവായി അരങ്ങേറിയ വൈശാലിയുടെയും അവസാനം നിർമ്മിച്ച സുകൃതത്തിന്റെയും തിരക്കഥ എം.ടി വാസുദേവൻ നായരുടേതായിരുന്നു. എം.ടിയുടെ തിരക്കഥ പൂർത്തിയായ ശേഷം നിർമ്മാതാക്കളെ സമീപിക്കാൻ ഒരുങ്ങുമ്പോഴാണ് രാമചന്ദ്രൻ കാണാനെത്തിയതെന്ന് സുകൃതത്തിന്റെ സംവിധായകൻ ഹരികുമാർ ഓർക്കുന്നു. ഈ സിനിമ താൻ നിർമ്മിക്കാമെന്ന് നിർബന്ധം പിടിച്ചു. നിരവധി വ്യവസായ സംരംഭങ്ങളുളളതിനാൽ ഷൂട്ടിംഗ് സെറ്റിൽ അദ്ദേഹം അധികസമയവും ഉണ്ടായിരുന്നില്ല. എല്ലാം എന്നെ വിശ്വസിച്ച് ഏൽപ്പിക്കുകയായിരുന്നു. സുകൃതത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോൾ വാങ്ങാൻ ഞാനും അദ്ദേഹവും ഒരുമിച്ചാണ് പോയത്. അദ്ദേഹം പിന്നീട് മലയാള സിനിമകൾ നിർമ്മിക്കാത്തത് വലിയ നഷ്‌ടമാണ്- ഹരികുമാർ കേരളകൗമുദിയോട് പറഞ്ഞു.

രാമചന്ദ്രന്റെ അച്ഛൻ കമലാകര മേനോൻ കവിയായിരുന്നു. വീട്ടിലെ അക്ഷരശ്ലോക സദസുകൾ കേട്ടുവളർന്നതായിരുന്നു കുട്ടിക്കാലം. എഴുത്തുകാരോടുള്ള ആരാധനയും സംഗീതത്തോടുള്ള അഭിനിവേശവുമാണ് സിനിമയിലെത്തിച്ചത്. ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൽ വ്യക്തിബന്ധമുളള യേശുദാസിനെയും, ജയചന്ദ്രനെയും കൊണ്ട് പാടിപ്പിക്കണമെന്നായിരുന്നു രാമചന്ദ്രന്റെ ആഗ്രഹം. എല്ലാ പാട്ടുകളും പെൺ ശബ്‌ദത്തിലായിരിക്കണമെന്നായിരുന്നു എം.ടിയുടെ നിബന്ധന. ഒരു ബോംബ് വർഷിക്കുന്ന പ്രതീതിയാണ് അത് രാമചന്ദ്രനിൽ ഉളവാക്കിയത് . യേശുദാസിനെയും ജയചന്ദ്രനെയും കൊണ്ട് പാടിക്കാനുള്ള ആഗ്രഹം എം.ടിയോട് പറഞ്ഞപ്പോൾ, അതിന് പ്രത്യേകം പാട്ടുകൾ റെക്കോർഡ് ചെയ്‌ത് കേട്ടാൽപ്പോരേയെന്നും കൂടുതൽ പണം മുടക്കി സിനിമ നിർമ്മിക്കണമോയെന്നും ചോദിച്ചു. നിർബന്ധമാണെങ്കിൽ ചിത്രത്തിലുള്ള ഒരു സംഘഗാനത്തിലെ നാല് വരികൾ അവരെക്കൊണ്ട് പാടിച്ചോളൂവെന്നും പറഞ്ഞു. ഇരുവരുമായും അടുത്ത ബന്ധമുണ്ടായിരുന്നതിനാൽ ആ സാഹസത്തിന് രാമചന്ദ്രൻ മുതിർന്നില്ല.

വിതരണക്കാരൻ,നടൻ എന്നീ നിലകളിലും രാമചന്ദ്രൻ തിളങ്ങി. ഹോളി ഡേയ്‌സ് എന്ന പേരിൽ ഒരു ചിത്രം സംവിധാനം ചെയ്‌തു. ഇന്നലെ, കൗരവർ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ചന്ദ്രകാന്ത് ഫിലിംസാണ് വിതരണം ചെയ്‌തത്. അറബിക്കഥയിലെ കോട്ട് നമ്പ്യാരും, ടു ഹരിഹർ നഗറിലെ സ്വയം പരിഹാസ്യനാകുന്ന കഥാപാത്രവും അടക്കം പത്തോളം സിനിമകളിലും അഭിനയിച്ചു.

അ​റ്ര്‌​ല​സ് ​രാ​മ​ച​ന്ദ്ര​ൻ​ ​പാ​വ​പ്പെ​ട്ട​വ​രു​ടെ​ ​സ​ഹാ​യി​:​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​വ്യ​വ​സാ​യി​യും​ ​അ​റ്റ്ല​സ് ​ഗ്രൂ​പ്പ് ​ചെ​യ​ർ​മാ​നു​മാ​യ​ ​എം.​എം.​രാ​മ​ച​ന്ദ്ര​ന്റെ​ ​നി​ര്യാ​ണ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​അ​നു​ശോ​ചി​ച്ചു.​ ​ബാ​ങ്ക് ​ജീ​വ​ന​ക്കാ​ര​നാ​യി​ ​ഔ​ദ്യോ​ഗി​ക​ ​ജീ​വി​തം​ ​ആ​രം​ഭി​ച്ച് ​വ്യ​വ​സാ​യ​ ​മേ​ഖ​ല​യി​ലേ​ക്ക് ​മു​ന്നേ​റി​യ​ ​വ്യ​ക്തി​യാ​യി​രു​ന്നു​ ​രാ​മ​ച​ന്ദ്ര​ൻ.​ ​ജ​ന​കോ​ടി​ക​ളു​ടെ​ ​വി​ശ്വ​സ്‌​ത​ ​സ്ഥാ​പ​നം​ ​എ​ന്ന​ ​പ​ര​സ്യ​വാ​ച​കം​ ​ഏ​റെ​ ​ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.​ ​പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ​സ​ഹാ​യി​യാ​യി​രു​ന്ന​ ​അ​ദ്ദേ​ഹം​ ​ജ​ന്മ​നാ​ട്ടി​ലേ​ക്ക് ​തി​രി​ച്ചു​വ​ര​ണ​മെ​ന്ന​ ​ആ​ഗ്ര​ഹം​ ​ബാ​ക്കി​യാ​ക്കി​യാ​ണ് ​വി​ട​വാ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​അ​നു​ശോ​ച​ന​ ​സ​ന്ദേ​ശ​ത്തി​ൽ​ ​പ​റ​ഞ്ഞു.

രാ​മ​ച​ന്ദ്ര​ൻ​ ​മ​നു​ഷ്യ​‌​സ്നേ​ഹി​:​ ​എ.​എ​ൻ.​ഷം​സീർ
വ്യ​വ​സാ​യി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​മാ​ത്ര​മ​ല്ല​ ​മ​നു​ഷ്യ​ ​സ്നേ​ഹി,​പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ​ ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​പ്ര​വാ​സി​ ​മ​ല​യാ​ളി​ക​ളു​ടെ​യും​ ​കേ​ര​ളീ​യ​രു​ടെ​യും​ ​ഇ​ട​യി​ൽ​ ​ഏ​റെ​ ​സ്വീ​കാ​ര്യ​നാ​യി​രു​ന്നു​ ​അ​റ്റ്‌​ല​സ് ​രാ​മ​ച​ന്ദ്ര​നെ​ന്ന് ​സ്‌​പീ​ക്ക​ർ​ ​എ.​എ​ൻ.​ഷം​സീ​ർ​ ​പ​റ​ഞ്ഞു.​ ​സ്ഥാ​പ​ന​വും​ ​പ​ര​സ്യ​ ​വാ​ച​ക​വും​ ​ഒ​രു​ ​വ്യ​ക്തി​യു​ടെ​ ​അ​ട​യാ​ള​മാ​വു​ക​ ​അ​പൂ​ർ​വ​മാ​ണ്.​ ​ന​ല്ല​ ​സി​നി​മ​ക​ളു​ടെ​ ​നി​ർ​മ്മാ​താ​വെ​ന്ന​ ​നി​ല​യി​ലും​ ​ന​ട​നെ​ന്ന​ ​നി​ല​യി​ലും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്തി​മു​ദ്ര​ ​പ​തി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​സ്‌​പീ​ക്ക​ർ​ ​പ​റ​ഞ്ഞു.