
കുറ്റിച്ചൽ:കുറ്റിച്ചൽ മണ്ണൂർക്കര എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷികവും ഭരണ സമിതി തിരഞ്ഞെടുപ്പും യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് കരുണാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് ഡി.ഗോപാലകൃഷ്ണൻ നായർ,സെക്രട്ടറി ബി.എസ്.പ്രദീപ് കുമാർ,മേഖലാ കൺവീനർ വി.വിവേകാനന്ദൻ നായർ,രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി വി.മുരളീധരൻ നായർ(പ്രസിഡന്റ്),എം.സുരേന്ദ്രൻ നായർ(വൈസ് പ്രസിഡന്റ്),രാധാകൃഷ്ണൻ നായർ(സെക്രട്ടറി),ബി.ബാലചന്ദ്രൻ നായർ(ജോയിന്റ് സെക്രട്ടറി),അയ്യപ്പൻ നായർ(ട്രഷറർ),എ.എസ്.ചന്ദ്രശേഖരൻ നായർ,എസ്.ചന്ദ്രൻ നായർ(യൂണിയൻ പ്രതിനിധികൾ),ഡി.മോഹനൻ നായർ(ഇലക്ട്രൽ മെമ്പർ),സുകുമാരൻ നായർ,ഉല്ലാസ്,കരുണാകരൻ നായർ(കമ്മിറ്റിയംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു.പുതിയ ഭരണ സമിതിയംഗങ്ങൾ കാട്ടാക്കട യൂണിയൻ ഓഫീസിലെ ആചാര്യ പ്രതിമയ്ക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.