തിരുവനന്തപുരം: ജില്ലാ റോളർ സ്‌കേറ്റിംഗ് സ്‌പീഡ് ചാമ്പ്യൻഷിപ്പ് ഒക്‌ടോബർ 8,9,10,11 തീയതികളിൽ റിങ്ക് മത്സരങ്ങൾ നെട്ടയം എ.ആർ.ആർ പബ്ലിക് സ്‌കൂളിൽ നടത്തും. റോഡ് മത്സരങ്ങൾ പളളിപ്പുറം സി.ആർ.പി.എഫ് ഓഫീസിന് മുൻവശത്തുളള റോഡിലാകും നടത്തുക. മത്സരാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാനതീയതി നാളെ രാത്രി 11.55 വരെയായിരിക്കും. ഈ ചാമ്പ്യൻഷിപ്പിൽ നിന്നായിരിക്കും നവംബറിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുളള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുക. വിശദവിവരങ്ങൾക്ക്: 9846048635, 9387821790.