ആറ്റിങ്ങൽ: ഇംഗ്ലീഷ് ഗ്രാജുവേറ്റ്സ് അസോസിയേഷന്റെ 'ഡയമണ്ട് ലാപ്' ശില്പശാല ശ്രദ്ധേയമായി. ലണ്ടനിൽ നിന്നുള്ള സിനിമ നിർമ്മാതാക്കളും പരിസ്ഥിതി പ്രവർത്തകരുമായ ഡീജ് ഫിലിപ്സ്, നവോമി ക്ലാർക്ക് എന്നിവർ ചേർന്നാണ് ശില്പശാല ഓൺ ലൈനായി ഉദ്ഘാടനം ചെയ്തത്. ലാപ് കോഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ അദ്ധ്യക്ഷനായി. പഞ്ചാബിൽ നിന്നുള്ള സംസ്ഥാനതല ഇംഗ്ലീഷ് റിസോഴ്സ് അദ്ധ്യാപിക ഗുർപ്രീത് കൗർ ശില്പശാല നയിച്ചു. എം.ആര്യനന്ദ, ദീപക് അരുൺ, കെ.ഹനീന,എ.അനുഗ്രഹ, ആമാന ഫിർദൗസ്, ആരുഷ് കൃഷ്ണ എന്നിവർ സംസാരിച്ചു.