സംഗീത് പ്രതാപ് സംവിധായകനാവുന്നു

mm

മാ​ത്യു​ ​തോ​മ​സും​ ​ഡി​നോ​യ് ​പൗ​ലോ​സും​ ​വീ​ണ്ടും​ ​ഒ​രു​മി​ക്കു​ന്നു.​ ​എ​ഡി​റ്റ​റും​ ​ന​ട​നു​മാ​യ​ ​സം​ഗീ​ത് ​പ്ര​താ​പ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പേ​രി​ടാ​ത്ത​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ഇ​രു​വ​രും​ ​ഒ​രു​മി​ക്കു​ന്ന​ത്.​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​യും​ ​ഡി​നോ​യ് ​പൗ​ലോ​സി​ന്റേ​താ​ണ്. ത​ണ്ണീ​ർ​മ​ത്ത​ൻ​ ​ദി​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ​മാ​ത്യു​ ​തോ​മ​സും​ ​ഡി​നോ​യ് ​പൗ​ലോ​സും​ ​ആ​ദ്യ​മാ​യി​ ​ഒ​രു​മി​ക്കു​ന്ന​ത്.
ചി​ത്ര​ത്തി​ൽ​ ​മാ​ത്യു​വി​ന്റെ​ ​സ​ഹോ​ദ​ര​വേ​ഷം​ ​അ​വ​ത​രി​പ്പി​ച്ച​ ​ഡി​നോ​യ് ​സി​നി​മ​യു​ടെ​ ​സം​വി​ധാ​യ​ക​നാ​യ​ ​ഗി​രീ​ഷ് ​എ​ഡി​യോ​ടൊ​പ്പം​ ​ചേ​ർ​ന്ന് ​തി​ര​ക്ക​ഥ​ ​പ​ങ്കാ​ളി​യാ​യും​ ​പ്ര​വ​ർ​ത്തി​ച്ചു.
വി​ശു​ദ്ധ​ ​മെ​ജോ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​മാ​ത്യു​ ​തോ​മ​സും​ ​ഡി​നോ​യ് ​പൗ​ലോ​സും​ ​അ​വ​സാ​നം​ ​ഒ​ന്നി​ച്ച​ഭി​ന​യി​ച്ച​ത്.​ ​പ​ത്രോ​സി​ന്റെ​ ​പ​ട​പ്പു​ക​ൾ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ക്രി​യേ​റ്റീ​വ് ​ഡ​യ​റ​ക്ട​റും​ ​എ​ഡി​റ്റ​റു​മാ​യ​ ​സം​ഗീ​ത് ​പ്ര​താ​പ് ​ആ​ദ്യ​മാ​യാ​ണ് ​സം​വി​ധാ​യ​ക​നാ​വു​ന്ന​ത് .​ ​പ​ത്രോ​സി​ന്റെ​ ​പ​ട​പ്പു​ക​ളി​ൽ​ ​ഡി​നോ​യ് ​ആ​യി​രു​ന്നു​ ​നാ​യ​ക​ൻ​. ​ക​ള,​ ​സ​ണ്ണി,​ ​ത​ണ്ണീ​ർ​മ​ത്ത​ൻ​ ​ദി​ന​ങ്ങ​ൾ​ ​ഹെ​ല​ൻ,​ ​ന​യ​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​അ​സോ​സി​യേ​റ്റ് ​എ​ഡി​റ്റ​റാ​യി​രു​ന്നു​ ​സം​ഗീ​ത്.​ ​ഹൃ​ദ​യം,​ ​സൂ​പ്പ​ർ​ ​ശ​ര​ണ്യ​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ചെ​റി​യ​ ​വേ​ഷ​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​അ​ടു​ത്ത​വ​ർ​ഷം​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ ​ചി​ത്രം​ ​വ​ൺ​ഡേ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ബി​ജു​ ​മ​ത്താ​യി​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​അ​തേ​സ​മ​യം​ ​ക​പ്പ്,​ ​നെ​യ്മ​ർ,​ ​ജാ​ക്സ​ൺ​ ​ബ​സാ​ർ​ ​യൂ​ത്ത് ​എ​ന്നി​വ​യാ​ണ് ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​യ​ ​മാ​ത്യു​ ​തോ​മ​സ് ​ചി​ത്ര​ങ്ങ​ൾ.​നെ​യ്മ​ർ​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്ര​മാ​യാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​ത​ണ്ണീ​ർ​മ​ത്ത​ൻ​ ​ദി​ന​ങ്ങ​ളി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​ന​സ്ല​നാ​ണ് ​നെ​യ്മ​റി​ലെ​ ​മ​റ്റൊ​രു​ ​താ​രം.