
ശ്രീനാഥ് ഭാസിയെ നായകനാക്കി സഞ്ജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നമുക്ക് കോടതിയിൽ കാണാം എന്ന് പേരിട്ടു. ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. മിശ്രവിവാഹം കഴിച്ച ദമ്പതികൾക്ക് കുഞ്ഞ് ഉണ്ടായ ശേഷം അവരുടെ കുടുംബങ്ങൾക്ക് ഇടയിൽ ഉണ്ടാവുന്ന രസകരമായ സംഭവങ്ങളിലൂടെ പോകുന്ന കഥയാണ് . രഞ്ജി പണിക്കർ, ലാലു അലക്സ്, നിരഞ്ജ് രാജു, ജോണി ആന്റണി, ഹരീഷ് കണാരൻ, അലൻസിയർ, സിജോയ് വർഗീസ്, നിഥിൻ രഞ്ജി പണിക്കർ, അഭിരാം രാധാകൃഷ്ണൻ, മൃണാളിനി ഗാന്ധി, സരയു മോഹൻ, ആൽഫി പഞ്ഞിക്കാരൻ, രശ്മി ബോബൻ എന്നിവരാണ് മറ്റു താരങ്ങൾ.
എം.ഇ.സി പ്രൈവറ്റ് ലിമിറ്റഡും ഹബീബ്സ് ഫിലിംസും ചേർന്നാണ് നിർമ്മാണം. കഥ, തിരക്കഥ, സംഭാഷണം ആഷിഖ് അക്ബർ അലി.
ഛായാഗ്രഹണം മാത്യു പ്രസാദ് കെ. സംഗീതം രാഹുൽ സുബ്രഹ്മണ്യൻ. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ.