kk

വർക്കല : വർക്കല അയന്തി പന്തുവിളയിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്തുവിള ഷിബു ഭവനത്തിൽ ഷിബു (40)വിനെയാണ് തിങ്കളാഴ്ച രാവിലെ 11 മണിയോടെ മരിച്ച നിലയിൽ കണ്ടത്. കൂലിപ്പണിക്കാരനായ ഷിബുവിനെ ജോലിക്ക് പോകുന്നതിനായി വിളിക്കാൻ ബന്ധു കൂടിയായ ശിവ പ്രസാദ് വീട്ടിലെത്തിയപ്പോൾ ദുർഗന്ധം വമിച്ചതിനെ തുടർന്ന് സംശയം തോന്നി സമീപ വാസികളെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഷിബുവിന്റെ മൃത ദേഹം വീട്ടുവളപ്പിലെ കിണറ്റിൽ കണ്ടെത്തി .ഭാര്യ സ്വാതിയുമായി പിണക്കത്തിലാണ്. ഏറെ നാളായി വിദേശത്താണവർ . ഒറ്റയ്ക്കാണ് ഇയാൾ താമസിച്ചി രുന്നത്. 6 വയസുള്ള മകൻ ശ്രീഹരി ,ഭാര്യാ വീടായ ചെറുവള്ളി മുക്കിലാണ് താമസം.

ഫോട്ടോ -കിണറ്റിൽ വീണ് മരിച്ച ഷിബു.