
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ച ചിതറ സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്ക് സന്തോഷ് രവീന്ദ്രൻ പിള്ളയെ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവന്റെ നിർദ്ദേശപ്രകാരമാണ് അടിയന്തര നടപടി. അപമാനകരമായ പോസ്റ്റിനെ തുടർന്ന് ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു.