
തിരുവനന്തപുരം: കേന്ദ്ര സർവ്വകലാശാലയിൽ വിവിധ പി.ജി, പി.ജി ഡിപ്ലോമാ കോഴ്സുകളിലെ പ്രവേശനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഒക്ടോബർ ഏഴിന് രാത്രി 10 വരെ രജിസ്റ്റർ ചെയ്യാം. കേന്ദ്ര സർവ്വകലാശാലയിലേക്കുള്ള പൊതു പ്രവേശന പരീക്ഷയായ സി.യു.ഇ.ടിയിൽ പങ്കെടുത്തവരാണ് രജിസ്റ്റർ ചെയ്യേണ്ടത്. 26 ബിരുദാനന്തര ബിരുദ കോഴ്സുകളാണ് കേരള കേന്ദ്ര സർവ്വകലാശാലയിലുള്ളത്. എക്കണോമിക്സ്,ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ,ലിംഗ്വിസ്റ്റിക്സ് ആന്റ് ലാംഗ്വേജ് ടെക്‌നോളജി,ഹിന്ദി ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ,ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്കൽ സയൻസ്,മലയാളം,പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ആന്റ് പോളിസി സ്റ്റഡീസ്,സോഷ്യൽ വർക്ക്,എജ്യൂക്കേഷൻ,സുവോളജി,ബയോകെമിസ്ട്രി,കെമിസ്ട്രി,കംപ്യൂട്ടർ സയൻസ്,എൻവിയോൺമെന്റൽ സയൻസ്,ജിനോമിക് സയൻസ്,ജിയോളജി,മാത്തമാറ്റിക്സ്,ബോട്ടണി,ഫിസിക്സ്,യോഗ സ്റ്റഡീസ്,എൽ.എൽ.എം, പബ്ലിക് ഹെൽത്ത്, എം.ബി.എ, എം.ബി.എ (ടൂറിസം ആന്റ് ട്രാവൽ മാനേജ്‌മെന്റ്),എം.കോം,കന്നഡ എന്നിവയാണ് ബിരുദാനന്തര ബിരുദ കോഴ്സുകൾ. ലൈഫ് സ്‌കിൽസ് എജ്യൂക്കേഷൻ,യോഗ,എൻ.ആർ.ഐ ലോസ്, ഹിന്ദി എന്നിവയിലാണ് ഡിപ്ലോമ കോഴ്സുകൾ. ലൈഫ് സ്‌കിൽസ് സർട്ടിഫിക്കറ്റ് കോഴ്സും സർവ്വകലാശാല നടത്തുന്നുണ്ട്. വിവരങ്ങൾ www.cukerala.ac.in