
പാറശാല: ഗ്രാമശബ്ദം കൾചറൽ ഫോറത്തിന്റെ ഗാന്ധി ജയന്തി ദിനാചരണം എ.ടി.ജോർജ് ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പ്ലാവിളയുടെ നേതൃത്വത്തിൽ പാറശാലയിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.ലഹരി വിരുദ്ധ സന്ദേശ പ്രചരണ യാത്ര പാറശാല സർക്കിൾ ഇൻസ്‌പെക്ടർ കെ.ഹേമന്ത് കുമാർ ഫ്ലാഗ് ഒഫ് ചെയ്തു. വിവിധ സ്ഥലങ്ങളിൽ പര്യടനം പൂർത്തിയാക്കി യാത്ര തിരുവനന്തപുരം മാനവീയം വീഥിയിൽ സമാപിച്ചു.വി.ആർ.വൺ സോഷ്യൽ സർവീസ് സൊസൈറ്റി ജോയിന്റ് സെക്രട്ടറി സി.കെ ബിജു,ചാമവിള രാജേഷ്, വണ്ടിത്തടം സന്തോഷ്,പ്ലാമൂട്ടുകട ബിജു,വൈ.വിൻസന്റ്എന്നിവർ നേതൃത്വം നൽകി.