പോത്തൻകോട്: പഞ്ചായത്തിൽ ജ്വാല,പെൺഅടയാളങ്ങൾ,ജാഗ്രതാ സമിതി തുടങ്ങിയ പ്രോജക്ടുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്ററെ നിയമിക്കും.വിമൺ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്,സോഷ്യൽ വർക്ക് (എം.എസ്.ഡബ്ലിയു), സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ റെഗുലറായി പഠിച്ച് ബിരുദാനന്തര ബിരുദമുള്ള വനിതകൾ 10ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.