വിഴിഞ്ഞം: നാലംഗ മത്സ്യത്തൊഴിലാളി സംഘത്തിലെ രണ്ടു പേരെ കടലിൽ കാണാതായി. പൂന്തുറ സ്വദേശികളായ ക്ലീറ്റസ്, ചാർലി എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ ദിവസം മത്സ്യ ബന്ധനത്തിനുപോയ 4 അംഗത്തിന്റെ വള്ളത്തിന്റെ എൻജിൻ കേടായതിനെ തുടർന്ന് രണ്ടു പേർ മറ്റൊരു വള്ളത്തിൽ കയറി കരയിലെത്തി. തുടർന്ന് വള്ളമുൾപ്പെടെ ഇവരെ കരയ്ക്കെത്തിക്കാൻ രണ്ടാമത് മറ്റൊരു വള്ളത്തിൽ പോയപ്പോഴാണ് ഇവർ നങ്കൂരമിട്ട സ്ഥലത്തു നിന്നു ഇവരെ കാണാതായത്. മറൈൻ എൻഫോഴ്സ്മെന്റ് ആംബുലൻസ് പ്രതീക്ഷ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചിൽ ഇന്നും തുടരും.