
കിളിമാനൂർ : സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കിളിമാനൂർ മേഖലാ കൺവെൻഷൻ കിളിമാനൂർ കെ.എം.ജയദേവൻ മാസ്റ്റർ സ്മാരക ഹാളിൽ സംസ്ഥാന സെക്രട്ടറി ആർ.രാജൻ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് കെ.കൃഷ്ണൻ പോറ്റി അദ്ധ്യക്ഷത വഹിച്ചു.മേഖലാ സെക്രട്ടറി ജി.അജികുമാർ സ്വാഗതം പറഞ്ഞു.കെ.വിജയൻ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.എം.ജനാർദ്ദനൻ കുട്ടി നായർ സംഘടനാ റിപ്പോർട്ടും മേഖലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എൻ.രാധ ടീച്ചർ, എം.കെ.രാധാകൃഷ്ണൻ,എസ്.സജ്ജനൻ,എ.ഷിഹാബുദ്ദീൻ,എം.സത്യശീലൻ,എസ്.അശോകൻ,കെ.വിജയകുമാർ എന്നിവർ പങ്കെടുത്തു.വി.ഗിരീഷ് നന്ദി പറഞ്ഞു.