വെഞ്ഞാറമൂട് :കെ.എസ്.ആർ.ടി.സി ബസുകളുടെ റോഡ് നിയമ ലംഘനം കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധന ആരംഭിച്ചു. മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് വിഭാഗം കിളിമാനൂർ,വെഞ്ഞാറമൂട്,ആറ്റിങ്ങൽ, പോത്തൻകോട് വെമ്പായം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ മഫ്തിയിൽ യാത്രക്കാരായി കെ.എസ്.ആർ.ടി.സി ബസുകളിൽ സഞ്ചരിച്ച് അപകടകരമായ ഓവർടേക്കിംഗ്,ഓവർ സ്പീഡ്,ഡ്രൈവിംഗ് സമയത്തെ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങി റോഡ് സുരക്ഷയെ ബാധിക്കുന്ന നിയമലംഘനം കണ്ടെത്തും.ജില്ലയിൽ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അജിത് കുമാറിന്റെ നേതൃത്വത്തിൽ എം.വി.ഐ രാംജി.കെ.കരൺ,എ എം.വി.ഐമാരായ ലൈജു.ബി.എസ്,അൻസാരി.കെ.ഇ എന്നിവർ പ്രത്യേക പരിശോധനയിൽ പങ്കെടുത്തു.