
വിവാഹമോചനത്തിനുശേഷം മുൻ ഭർത്താവ് അർബാസ് ഖാനുമായി നല്ല ബന്ധമെന്ന് ബോളിവുഡ് താരം മലൈക അറോറ. അർബാസിന് നല്ല ജീവിതം ആശംസിക്കുന്നു. ഞങ്ങൾ കൂടുതൽ സന്തുഷ്ടരും ശാന്തരുമായി .അർബാസ് ഒരു അസാമാന്യനായ മനുഷ്യനാണ്. ഞാൻ അദ്ദേഹത്തിന് ജീവിതത്തിൽ ഏറ്റവും മികച്ചത് നേരുന്നു. ചില സമയങ്ങളിൽ ആളുകൾ മികച്ചവരാണെങ്കിലും അവർ ഒരുമിച്ച് മികച്ചവരാണ്. ഞാൻ എപ്പോഴും അദ്ദേഹത്തിന് നല്ലത് ആശംസിക്കുന്നു. മകനുമായി ഹൃദ്യമായ ബന്ധം തുടരുന്നു. മലൈകയുടെ വാക്കുകൾ. 1998ൽ വിവാഹിതരായ മലൈകയും അർബാസും 2017ലാണ് വേർപിരിയുന്നത്. വിവാഹമോചിതയായ ശേഷം അർജുൻ കപൂറുമായി റിലേഷൻഷിപ്പിലാണ് മലൈക. അർബാസ് ജോർജിയ ആൻഡ്രിയാനിയുമായി ഡേറ്റിംഗിലും.