mm

ഹിന്ദി, തെലുങ്ക് സിനിമകളിലും വെബ്‌ സീരിസിലും തിളങ്ങിയ ശ്രേയ ധന്വന്തരി മോഡൽ കൂടിയാണ്. ദുൽഖർ സൽമാന്റെ നായികയായി ചുപ് എന്ന ആർ. ബാൽകി ചിത്രത്തിൽ തിളങ്ങിയ ശ്രേയയുടെ ഹോട്ട് ലുക്ക് ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. ഇത് ശ്രേയ തന്നെയോ എന്ന് അത്ഭുതപ്പെടുകയാണ് ആരാധകർ. സമൂഹമാദ്ധ്യമത്തിൽ അതീവ ഗ്ളാമറസായി പ്രത്യക്ഷപ്പെടുന്ന ശ്രേയയുടെ ആമസോൺ പ്രൈമിൽ ദ ഫാമിലി മാൻ 2 ലെ കഥാപാത്രം കരിയർ ബ്രേക്കായി മാറുകയും ചെയ്തു. അന്താരാഷ്ട്ര ബ്രാന്റുകളുടെ മോഡലായി തിളങ്ങുന്ന ശ്രേയ ബോളിവുഡിൽ ശക്തമായി ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്.