കല്ലമ്പലം:കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ നാവായിക്കുളം ഇരുപത്തെട്ടാംമൈലിൽ അനുശോചന യോഗം സംഘടിപ്പിച്ചു.സി.പി.എം ഏരിയ കമ്മിറ്റി അംഗം ജി.വിജയകുമാർ,കോൺഗ്രസ് മണ്ഡലം സെക്രട്ടറി എൻ.കെ.പി സുഗതൻ,സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി മുല്ലനല്ലൂർ ശിവദാസൻ,ബി.ജെ.പി മണ്ഡലം സെക്രട്ടറി പൈവേലികൊണം ബിജു,സി.പി.എം ഏരിയ കമ്മിറ്റി അംഗം ഹരിഹരൻപിള്ള,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സലിം കുമാർ, പഞ്ചായത്ത് പ്രസിഡന്റ ബേബി രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.