കല്ലമ്പലം: കുടവൂർ പുലിക്കുഴിമുക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന കെ.എം.വൈ.എഫ് പുലിക്കുഴിമുക്ക് യൂണിറ്റിന്റെ നബിദിനാഘോഷ പരിപാടിയായ ഇഷ്ഖേ മീലാദ് 2 കെ 22 ന്റെ സ്റ്റേജിന്റെ തൂണ് നാട്ടൽ കർമ്മം കുടവൂർ മുസ്ലിം ജമാഅത്ത് ഇമാം മൗലവി ഷാനവാസ് മന്നാനി അദ്ദാഈ നിർവഹിച്ചു.7ന് വൈകിട്ട് 6ന് അഖിലകേരളാ ദഫ് മുട്ട് മത്സരങ്ങളുടെ ഉദ്ഘാടനം കുടവൂർ മുസ്ളിം ജമാഅത്ത് ഇമാം നിർവ്വഹിക്കും. 8ന് വൈകിട്ട് 6ന് നടക്കുന്ന മീലാദ് സംഗമം കുടവൂർ ദാറുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പൽ ഡോ.അൻവർ മന്നാനി നിർവഹിക്കും. മുഹമ്മദ് നബി വിശുദ്ധ വ്യക്തിത്വം സമഗ്ര ആദർശം എന്ന വിഷയത്തിൽ മുവാറ്റുപുഴ കെ.പി.മുഹമ്മദ് തൗഫീഖ് മൗലവി പ്രഭാഷണം നടത്തും. കുടവൂർ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഹാജി എം.ബഷീർ വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയവരെയും ആലിമീങ്ങളെയും അനുമോദിക്കും.9ന് മധുരവിതരണവും, മൗലിദ് പാരായണവും. തുടർന്ന് മദ്രസാ വിദ്യാർത്ഥികളുടെ നബിദിന സന്ദേശയാത്രയെ അനുഗമിക്കൽ.