
ഗ്രാമാങ്കണങ്ങളിൽ
രാമകൃഷ്ണൻ കണ്ണോം
ആത്മസംഘർഷത്തിന്റെയും ആത്മഹർഷത്തിന്റെയും കാവ്യസമന്വയമാണ് ഗ്രാമാങ്കണങ്ങളിൽ. പഴമയുടെ തനിമ ചാലിച്ച പുതുമയുടെ മഹിമകളും ചേർന്ന 44 കവിതകളുടെ സങ്കലനം എന്നും വിശേഷിപ്പിക്കാം . ഗതകാല ഗന്ധവും നാട്ടുനന്മയും ഹരിത സൗഹൃദങ്ങളും മായുന്ന മറയുന്ന വർത്തമാനകാലത്തിന്റെ ആകുലതകളും ഇൗണമായി മാറുന്നതാണ് ഇതിലെ ഗീതകങ്ങൾ. രാമകൃഷ്ണൻ കണ്ണോം എന്ന കവിയുടെ കാവ്യജീവിതത്തിൽ നാല്പത്തിനാലാം വാർഷിക വേളയിലാണ് ഈ ഗ്രന്ഥം പുറത്തിറങ്ങുന്നത്. ഒരു സാക്ഷാരസാക്ഷാത്കാരം . ആർദ്ര തയൂറുന്ന തീരഭൂമിയിലൂടെ ഒരു സർഗസഞ്ചാരം.
പ്രസാധകർ: ഉൺമ പബ്ളിക്കേഷൻസ്
സ്റ്റീഫൻ ഹോക്കിംഗ്
മഹാശാസ്ത്രജ്ഞന്റെ ആശയപ്രപഞ്ചം
ഡോ. എ. രാജഗോപാൽ കമ്മത്ത്
സ്റ്റീഫൻ ഹോക്കിംഗ് എന്ന പ്രതിഭാശാലിയുടെ ചിന്തകളും അന്വേഷണങ്ങളും പഠനങ്ങളും സംഭാവനകളും വിശകലനം ചെയ്തുകൊണ്ട് പ്രപഞ്ച വിജ്ഞാനീയത്തിലെ നൂതന മേഖലകൾ പ്രതിപാദിക്കുന്ന കൃതി. ഹോക്കിംഗിന്റെ മനസ് വ്യാപരിച്ചിരുന്ന മേഖലകളെയുംഅനാവരണം ചെയ്യുന്നു. ഹോക്കിംഗിന്റെ കൃതികളും പ്രഭാഷണങ്ങളും പ്രബന്ധങ്ങളുമാണ് ഈ ഗ്രന്ഥത്തിലെ വിവരങ്ങൾക്ക് ആധാരം. പ്രപഞ്ച വിജ്ഞാനീയത്തിലെയും കണികാഭൗതികത്തിലെയും അതിനൂതനമായ മേഖലകളെയും പ്രതിപാദിക്കുന്നു. പ്രതിഭാസങ്ങളെക്കുറിച്ചുള്ള പഠന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രപഞ്ചത്തിന്റെ സ്ഥൂല ഘടനയെയും സൂക്ഷ്മ ഘടനയെയും വിവരിച്ച് പ്രപഞ്ചത്തിന്റെ ഒരു സമ്പൂർണ ചിത്രം രചിക്കാനാണ് ഗ്രന്ഥ കർത്താവ് ഡോ. എ. രാജഗോപാൽ കമ്മത്തിന്റെ ശ്രമം. പ്രപഞ്ചത്തിൽ നിന്ന് ഇനിയും അറിയാൻ ഏറെയുണ്ടെന്ന് ഈ ഗ്രന്ഥം ഓർമ്മപ്പെടുത്തുന്നു.
പ്രസാധകർ: മാതൃഭൂമി ബുക്ക്സ്