കിളിമാനൂർ : തട്ടത്തുമല എൻ. ബാഹുലേയൻ മെമ്മോറിയൽ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പൊതുപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന എൻ.ബാഹുലേയൻ ചരമ വാർഷിക ദിനമായ നാളെ അനുസ്മരണ സമ്മേളനവും വിശിഷ്ട വ്യക്തികളെ ആദരിക്കലും നാളെ വൈകിട്ട് 4.30ന് നടക്കും. സാംസ്കാരിക വേദി അദ്ധ്യക്ഷൻ എം.വിജയകുമാർ അദ്ധ്യക്ഷത വഹിക്കും.സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എസ്.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വേദി സെക്രട്ടറി ബി.ഹീര ലാൽ സ്വാഗതം പറയും.