
പാലോട്: പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മേൽശാന്തി കല്ലയം ഹരിനന്ദനം രാജേഷ് പോറ്റിയുടെ നേതൃത്വത്തിൽ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നു. വെമ്പിൽ മണലയം ശിവക്ഷേത്രത്തിൽ മേൽശാന്തി ഇ.സന്തോഷ് കുമാർ പോറ്റി നേതൃത്വം നൽകി.നന്ദിയോട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മേൽശാന്തി ചേന്നമന പ്രശാന്ത് പോറ്റി നേതൃത്വം നൽകി. കുന്നിൽ മേലാംകോട് ദേവീക്ഷേത്രത്തിൽ മേൽശാന്തി രാജേഷ് പോറ്റി നേതൃത്വം നൽകി. നെടുമങ്ങാട് കരിമ്പികാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശൈലൻ സാർ നേതൃത്വം നൽകി.കൂടാതെ താന്നിമൂട് മഹാദേവ ക്ഷേത്രം, ഉമാമഹേശ്വര ക്ഷേത്രം,പച്ച സുബ്രഹ്മണ്യ ക്ഷേത്രം, ചെല്ലഞ്ചി ഭഗവതി ക്ഷേത്രം, പേരയം നീലിമല ക്ഷേത്രം,കുട്ടത്തികരിക്കകം ക്ഷേത്രം,വിവിധ ശ്രീനാരാരായണ ഗുരു മന്ദിരങ്ങൾ എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു.