
വിതുര:ചായം ശ്രീഭദ്രകാളിക്ഷേത്രത്തിൽ അനവധി കുരുന്നുകൾ എഴുത്തിനിരുത്തിന് എത്തി. മേൽശാന്തി എസ്.ശംഭപോറ്റി ആദ്യക്ഷരം പകർന്നുനൽകി. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.ജെ.ജയചന്ദ്രൻനായർ സെക്രട്ടറി എസ്. സുകേഷ് കുമാർ.എൻ.രവീന്ദ്രൻനായർ എന്നിവർ നേതൃത്വം നൽകി.വിതുര ശ്രീമഹാദേവർ ക്ഷേത്രത്തിലും വിവിധ പരിപാടികളോടെ വിജയദശമി ആഘോഷം നടത്തി. വിശേഷാൽപൂജ,ഭക്തിഗാനസുധ,എഴുത്തിനിരുത്ത്,ഉറിയടി എന്നിവയുണ്ടായിരുന്നു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.പരമേശ്വരൻനായർ,സെക്രട്ടറി കെ.ഒ.രാധാകൃഷ്ണൻനായർ എന്നിവർ നേതൃത്വം നൽകി. ചായം അരുവിക്കരമൂല ക്ഷേത്രത്തിൽ പത്മകുമാരിടീച്ചർ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നുനൽകി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അപ്പുക്കുട്ടൻനായർ നേതൃത്വം നൽകി. പരപ്പാറ കുളമാൻകോട് മഹാദേവക്ഷേത്രത്തിൽ സമൂഹപൊങ്കാല,ദേവിഭാഗവതപാരായണം,വിശേഷാൽ പൂജ,വിദ്യാരംഭം എന്നിവയുണ്ടായിരുന്നു. തൊളിക്കോട് പനയ്‌ക്കോട് കണിയാരംകോട് ആയിരവല്ലി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി വിദ്യാരംഭവും കുമാരിപൂജയും ഉണ്ടായിരുന്നു. വിതുര സുഹൃത് ബാലഭവനിൽ വിദ്യാരംഭവും കലാപഠന ആരംഭവും നടത്തി. വിതുര സുഹൃത് നാടകക്കളരി ചെയർമാൻ വിതുര ആർ.സുധാകരൻ നേതൃത്വം നൽകി.