കല്ലമ്പലം: പുതുശ്ശേരിമുക്കിൽ 4 പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ (പി.എഫ്.ഐ) പ്രവർത്തകർകൂടി അറസ്റ്റിൽ. കല്ലമ്പലം കോട്ടറക്കോണം എസ്.എസ് മൻസിലിൽ സുലൈമാൻ (56), കോട്ടാമല റഷീദാ മൻസിലിൽ അബ്ദുൽ റഷീദ് (51), കൊന്നൂരിൽ ഹാഫിസ് മൻസിലിൽ റിയാസ് (സവാദ് - 42), തോട്ടയ്ക്കാട് ദാറുൽ ഫലാഹിൽ സുബൈർ (47) എന്നിവരെയാണ് വർക്കല ഡിവൈ.എസ്.പി പി.നിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. രണ്ട് പ്രവർത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഘടനയുടെ കല്ലമ്പലം ഏരിയാ പ്രസിഡന്റ് ഈരാണിമുക്ക് മുഹ്സിനാ മൻസിലിൽ അബ്ദുൽ സലീം (44), കല്ലമ്പലം പുതുശ്ശേരിമുക്ക് നസീറാ മൻസിലിൽ നസീം (38) എന്നിവരാണ് നേരത്തെ പിടിയിലായത്. പോപ്പുലർ ഫ്രണ്ടിന്റെ പുതുശ്ശേരിമുക്കിലെ പതാക പ്രവർത്തകർ നീക്കം ചെയ്യുന്നതിനിടെ മുദ്രാവാക്യം മുഴക്കിയ കേസിലാണ് അറസ്റ്റ്.