
ഉദിയൻകുളങ്ങര: കേരളകൗമുദി ബോധ പൗർണ്ണമി ക്ലബ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൊറ്റാമം കൊറ്റിയാർ മംഗലം ശ്രീധർമ്മശാസ്താ ശബരിമല ഇടത്താവള ക്ഷേത്രത്തിൽ സംഘടിപ്പിച്ച വിദ്യാരംഭം ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വേദാന്ത വിഭാഗം അസോസിയേറ്റ് പ്രൊഫസറും കേരള കലാമണ്ഡലം മുൻ രജിസ്ട്രാറുമായ ഡോ. കെ.കെ. സുന്ദരേശൻ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്ന് നൽകി. ചടങ്ങിൽ ഡോ. സി. വേണുഗോപാലൻ നായർ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കൊറ്റാമം മധുസൂദനൻ, സെക്രട്ടറി അജികുമാർ, ജനറൽ കൺവീനർ ശ്രീദേവ്, കൺവീനർ സുബി , മാതൃ സമിതി പ്രസിഡന്റ് ഷീജ, റിപ്പോർട്ടർ അനി വേലപ്പൻ തുടങ്ങിയവർ പങ്കെടുത്തു.