കടയ്ക്കാവൂർ: കായിക്കര ഫിഷറീസ് ഓഫീസിന്റെ പരിധിയിൽ വരുന്ന എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ മത്സ്യത്തൊഴിലാളികളും
2022 ലെ വാർഷിക അംശാദായവും മുൻ വർഷങ്ങളിൽ കുടിശികയുള്ളവർ ആ കുടിശ്ശികയും ( മത്സ്യത്തൊഴിലാളി 100 രൂപയും അനുബന്ധ മത്സ്യത്തൊഴിലാളി 240 രൂപയും പിഴയും) അടയ്ക്കാനും അംഗത്വം നിലനിറുത്താനും 30വരെ അവസരം. 10ന് ഫിഷറീസ് ഓഫീസ് അഞ്ചുതെങ്ങ്, 11 ന് പൂത്തുറ കമ്മ്യൂണിറ്റി ഹാൾ,13ന് ഹശാൻ സ്മാരകം കായിക്കര, 14ന് ചമ്പാവ് ചർച്ച് അഞ്ചുതെങ്ങ്, 15ന് മാമ്പള്ളി ഹാൾ
താഴെപ്പറയുന്ന മത്സ്യ ഗ്രാമങ്ങളിൽ വച്ച് വാർഷിക അംശാദായം സ്വീകരിക്കുന്നതായിരിക്കും.
കായിക്കര മത്സ്യ ഗ്രാമത്തിലെ മത്സ്യത്തൊഴിലാളികളുടെ ഉൾപ്പെടെയുള്ളവരുടെ വാർഷിക അംശാദായം മേൽ സൂചിപ്പിച്ച തിയതികൾ ഒഴികെയുള്ള ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ അഞ്ചുതെങ്ങ് ഫിഷറീസ് ഓഫീസിൽ സ്വീകരിക്കുന്നതായിരിക്കും.