chithra

കിളിമാനൂർ:രാജാ രവി വർമ്മയുടെ ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് പാലസ് ട്രസ്റ്റ്,റോട്ടറി ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ 116 ദീപം തെളിക്കൽ, അനുസ്മരണം, ചിത്രരചനാമത്സരം, സ്മരണാഞ്ജലി എന്നിവ നടന്നു. കൊട്ടാരത്തിലെ ചിത്രശാലയിൽ പാലസ് ട്രസ്റ്റ് പ്രസിഡന്റ് കെ.ദിവാകരവർമ ദീപ പ്രകാശനം ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഡിസ്ട്രിക് ഗവർണർ കെ.ബാബുമോൻ ചിത്രരചനാമത്സരം ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്‌ പ്രസിഡന്റ് എൻ.ആർ.ജോഷി അദ്ധ്യക്ഷത വഹിച്ചു. പാലസ് ട്രസ്റ്റ് ജനറൽ സെക്രട്ടറി രാമവർമ,സി. അനിൽകുമാർ,കിളിമാനൂർ ഷാജി ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ്,പഞ്ചായത്തംഗം എം.എൻ ബീന,ജി. കൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.