വക്കം: കീഴാറ്റിങ്ങൽ കുളപ്പാട്ടം ഏലായിൽ അനാഥമായി കിടക്കുന്ന ട്രാക്ടർ വഴി യാത്രക്കാർക്കും പരിസരവാസികൾക്കും ഒരു പോലെ ബുദ്ധിമുട്ടാകുന്നു. കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതിയിലുള്ള ഈ ട്രാക്ടർ കഴിഞ്ഞ പത്ത് വർഷത്തിലധികമായി ഇവിടെ കിടക്കാൻ തുടങ്ങിയിട്ട്. ടയറുകളിലെ കാറ്റ് പോയ നിലയിലും പാഴ്ചെടികൾ കൊണ്ട് മൂടിയ നിലയിലാണിപ്പോൾ ട്രാക്ടർ. നെൽകൃഷി ലാഭകരമാക്കാൻ കുറഞ്ഞ ചെലവിൽ നിലം ഉഴുകുന്നതിനു മറ്റുമായാണി ട്രാക്ടർ കുളപ്പാട്ടം പാഠ ശേഖര സമിതിയ്ക്ക് നൽകിയത്. വിളഞ്ഞ് കതിരണിഞ്ഞു നിൽക്കുന്ന കുളപ്പാട്ടം ഏലായിൽ വിളവെടുപ്പിനെത്തുന്നവർ ഇതിന് നടപടി സ്വീകരിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
വഴിവക്കിലു പേക്ഷിച്ച ട്രാക്ടർ ഇപ്പോൾ ഇഴ ജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറിക്കഴിഞ്ഞതായി നാട്ടുകാർ പറയുന്നു. ലക്ഷങ്ങൾ വിലയുള്ള ട്രാക്ടർ പാഠ ശേഖരസമിതിയുടെ ഷെഡിലക്ക് മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.