
തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ പക്ഷം പിടിക്കുന്നുവെന്നാരോപിച്ച് സ്ഥാനാർത്ഥി ശശി തരൂർ എം.പി. അണികൾ നേതാക്കളെ അനുസരിക്കണമെന്നില്ലെന്നും പാർട്ടിയിൽ മാറ്റത്തിനായാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വാർത്താലേഖകരോട് പറഞ്ഞു.
മുതിർന്ന നേതാക്കളെ താൻ ബഹുമാനിക്കുന്നു. അവർക്കിടയിൽ വേർതിരിവുണ്ടെങ്കിലും പാർട്ടിയംഗങ്ങൾ അവരെ അനുസരിക്കണമെന്ന് നിർബന്ധമില്ല. അങ്ങനെയുണ്ടായാലത് ജനാധിപത്യവിരുദ്ധമാണ്. അംഗങ്ങൾ മനഃസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യട്ടെ. പാർട്ടിക്കകത്ത് തനിക്ക് ശത്രുക്കളില്ല.
പഴയ രീതിയിലുള്ള പ്രവർത്തനം കാഴ്ചവച്ചാൽ പാർട്ടി ദുഃഖിക്കേണ്ടി വരുമോയെന്ന ഭയമുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാനും ധൈര്യത്തോടെ മുന്നോട്ട് പോകാനുമാണ് തന്റെ മത്സരമെന്നും ശശി തരൂർ പറഞ്ഞു.