
വർക്കല:ഇടവ വെൺകുളം ശ്രീസരസ്വതി ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകൾക്ക് കാപ്പിൽ ഗോപാലകൃഷ്ണൻ, അഡ്വ: സജീവ് കുമാർ, ജയചന്ദ്രൻ പനയറ, താണുവൻ ആചാരി, ഗീത ടീച്ചർ എന്നിവർ നേതൃത്വം നൽകി.വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം ,പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രം,തൃമ്പല്ലൂർ ഭഗവതി ക്ഷേത്രം,വർക്കല ശ്രീകൃഷ്ണ നാട്യസംഗീത അക്കാദമി,ശ്രീനിവാസപുരം ശ്രീനടരാജ സംഗീതസഭ,അയിരൂർ കൊച്ചു തമ്പുരാട്ടി ക്ഷേത്രം ഇടവ കച്ചിനാം വിളാകം ദേവിക്ഷേത്രം തച്ചൻകോണം ഭദ്രാഭുവനേശ്വരി ക്ഷേത്രം പേരേറ്റിൽ ഭഗവതിപുരം ഭദ്രാ ദേവി ക്ഷേത്രം,പേരേറ്റിൽ ജ്ഞാനോദയസംഘം ഗ്രന്ഥശാല, പാളയംകുന്ന്,മാസ്റ്റേഴ്സ് ചെസ് സ്കൂൾ, എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു.