
പൂവാർ: വേങ്ങപ്പൊറ്റ സി.വി.കുഞ്ഞുരാമൻ സ്മാരക ഗ്രന്ഥശാലയുടെ വാർഷിക പൊതുസമ്മേളനം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് ജി.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. കവിയും അദ്ധ്യാപകനുമായ കോട്ടുകാൽ എം.എസ്.ജയരാജ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി ഷാജികുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി എൻ.ബാബു കൃതജ്ഞതയും പറഞ്ഞു. കോട്ടുകാൽ ഗ്രാമപഞ്ചായത്ത് മെമ്പർ എം.ടി.പ്രദീപ് ആശംസകൾ അർപ്പിച്ചു. ചിത്രകാരനും കവിയുമായ മണികണ്ഠൻ മണലൂർ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും വിവിധ മത്സര വിജയികൾക്കും അവാർഡ് ദാനം നടത്തി. ലൈബ്രേറിയൻ കെ.ഷിബു, കമ്മിറ്റി അംഗങ്ങളായ അനീഷ് വേങ്ങപ്പൊറ്റ, മണികണ്ഠൻ, വനിതാ വേദി സെക്രട്ടറി ദിവ്യാ ഷൈൻ കുമാർ എന്നിവർ പങ്കെടുത്തു.