തിരുവനന്തപുരം: മരുതംകുഴി ശ്രീ ഉദിയന്നൂർ ദേവീ ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. മേൽശാന്തി പി. രാധാകൃഷ്ണൻ നമ്പൂതിരി, ദുർഗാക്ഷേത്രം മേൽശാന്തി ഉമേഷ് നമ്പൂതിരി, പ്രൊഫ. ജി. കെ. ബാലചന്ദ്രൻ നായർ, ഡോ.പ്രദീപ് കിടങ്ങൂർ, സൂര്യ ശ്രീകുമാർ എന്നിവർ കുരുന്നുകളെ ആദ്യക്ഷരം കുറിപ്പിച്ചു. നൂറുകണക്കിന് ഭക്തർ അക്ഷരപൂജയിൽ പങ്കെടുത്തു.

ചാക്ക ബാലസുബ്രഹ്മണ്യ ക്ഷേത്രം

ചാക്ക ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ വിദ്യാരംഭത്തിന് മേൽശാന്തി ഉണ്ണിപ്പോറ്റി മുഖ്യകാർമ്മികത്വം വഹിച്ചു.