പൂവാർ: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തീരദേശ മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാനായി വിഴിഞ്ഞം അദാനി തുറമുഖ കവാടത്തിന് മുന്നിൽ നടത്തിവരുന്ന രാപ്പകൽ ഉപവാസ സമരം ശക്തമാക്കാൻ പുല്ലുവിള ഫെറോന സമ്മേളനം നടത്തി. ഫെറോന വികാരി ഫാ.സിൽവസ്റ്റർ കുരിശു അദ്ധ്യക്ഷത വഹിച്ചു. കൊച്ചുപള്ളി മഡോണ സെന്ററിൽ കൂടിയ സമ്മേളനത്തിൽ കൊല്ലംകോട് മുതൽ ചൊവ്വര വരെയുള്ള 12 ഇടവകകളിൽ നിന്നും 56 സമരസമിതി പ്രവർത്തകർ പങ്കെടുത്തു. 'വിഴിഞ്ഞം വാണിജ്യ തുറമുഖം ഉയർത്തുന്ന വെല്ലുവിളികൾ 'എന്ന വിഷയത്തിൽ കൊല്ലംകോട് ഇടവക വികാരി ഫാ.ആന്റോ ജോരിസ് വിഷയാവതരണം നടത്തി.
പൂവാർ ഇടവക വികാരി ഫാ.അനീസ് ഫെർണാണ്ടസ്, നമ്പ്യാതി ഇടവക വികാരി ഫാ.വിശാൽ, പുല്ലുവിള ഫെറോന ഇടവക വികാരികളായ ഫാ.ജോണി. ഫാ.ആന്റണി.എസ്.ബി എന്നിവർ സംസാരിച്ചു. 75 ദിവസം പിന്നിടുന്ന സമര വിലയിരുത്തലും ഭാവി പരിപാടികളും ചർച്ച ചെയ്തു. സോണിയ,ജോൺപോൾ, സുശീല പുതിയതുറ, അടിമലത്തുറ ക്രിസ്തുദാസ്, സതീഷ് ഷാജി എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. പുല്ലുവിള ഫെറോന സമര സമിതിയിൽ 21 അങ്ങ് എക്സിക്യുട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജനറൽ കൺവീനർ ഫാ.സിൽവസ്റ്റർ കുരിശ്, കൺവീനർ അടിമലത്തുറ ക്രിസ്തുദാസ്, ജോ.കൺവീനർ ആയ്ഗ്ലാവിയസ്, സെക്രട്ടറി ക്ലാരൻസ് ചൊവ്വര, ലേവി കൊല്ലംകോട്, ജോൺപോൾ പൂവാർ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.