bharatheeya-vidyaapetam

പാറശാല: വിജയദശമി ദിനത്തിൽ പാറശാല ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂളിലെ വിദ്യാരംഭം ചടങ്ങുകളിൽ ശബരിമല മേൽശാന്തിയും തന്ത്രിമുഖ്യനുമായ എൻ.വിഷ്ണുനമ്പൂതിരി, പാറശാല താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധനും സിസ്സ ജനറൽ സെക്രട്ടറിയുമായ ഡോ.സുരേഷ്‌കുമാർ എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.സ്‌കൂളിൽ എത്തിയ നൂറ്റിയമ്പതോളം കുട്ടികൾക്ക് ഹരിശ്രീ കുറിച്ചു.കൂടാതെ സംഗീതം, നൃത്തം തുടങ്ങിയ കലകൾക്കും ആരംഭം കുറിച്ചു.