chenkal-temple

പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് വിജയദശമി ദിനമായ ഇന്നലെ നവരാത്രി മണ്ഡപത്തിൽ നടന്ന വിദ്യാരംഭം ചടങ്ങുകളിൽ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.വിവിധ കലകളുടെ അരങ്ങേറ്റവും നടന്നു. പ്രവർത്തനങ്ങൾക്ക്ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം നേതൃത്വം നൽകി. ആഘോഷ കമ്മിറ്റി കൺവീനർ വി.കെ.ഹരികുമാർ,ഓലത്താന്നി അനിൽ, വൈ.വിജയൻ,ജെ.ബി.അനിൽകുമാർ,ജനാർദ്ദനൻ നായർ തുടങ്ങിയവർ പങ്കെടുത്തു.