gr

നെടുമങ്ങാട്:സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ നെടുമങ്ങാട് മൗനജാഥയും സർവകക്ഷി അനുശോചനയോഗവും നടന്നു.നെടുമങ്ങാട് നഗരസഭാ അങ്കണത്തിൽ നിന്നാരംഭിച്ച മൗനജാഥയിൽ നൂറുകണക്കിനുപേർ പങ്കെടുത്തു. കച്ചേരി നടയിൽ നടന്ന യോഗത്തിൽ ചെറ്റച്ചൽ സഹദേവൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.മന്ത്രി ജി.ആർ.അനിൽ,സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്,നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.അരുൺകുമാർ,കെ.പി.പ്രമോഷ്,നഗരസഭാ ചെയർപേഴ്സൺ സി.എസ്. ശ്രീജ,വട്ടപ്പാറ ചന്ദ്രൻ,കരുപ്പൂർ വിജയകുമാർ,സതീഷ് മേച്ചേരി,പി ഹരികേശൻ നായർ,കരിപ്പൂർ ഷാനവാസ്,എൻ.എം.ഹനീഫ,പുലിപ്പാറ യൂസഫ് എന്നിവർ സംസാരിച്ചു.