pic1

നാഗർകോവിൽ: ശുചീന്ദ്രത്തിൽ ബൈക്ക് മോഷ്ടാക്കളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.തിരുനെൽവേലി, ഏർവാടി സ്വദേശി മായമുത്തുവിന്റെ മകൻ മഹേഷ്‌ കുമാർ (30), കന്യാകുമാരി, തെർക്ക് കുണ്ടൽ സ്വദേശി ഹരിഹരൻ (18), കളക്കാട് സ്വദേശി സതീഷ് (24) എന്നിവരാണ് അറസ്റ്റിലായത്. എസ്.ഐ ആറുമുഖത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.

ശുചീന്ദ്രം, പരുപുവിള സ്വദേശി പ്രേംസിംഗിന്റെ മകൻ ജെറി ജേക്കബിന്റെ (20) ബൈക്ക് മോഷ്ടിച്ച സംഘമാണ് ശുചീന്ദ്രത്തിൽ പ്രത്യേക പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയിൽ പിടിയിലായത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന 11 ബൈക്കുകളും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.