വിതുര:വിതുര മുസ്ലിംജമാഅത്ത് പരിപാലനസമിതിയുടെ നേതൃത്വത്തിൽ വിതുരയിൽ നബിദിനാഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.9ന് സമാപിക്കും.നബിദിനസമ്മേളനം,ദീനിവിജ്ഞാനസദസ്,നബിദിനറാലി എന്നിവ ഉണ്ടാകും. 7ന് വൈകിട്ട് 3ന് നടക്കുന്ന നബിദിനസമ്മേളനം മുൻ ഡി.ജി.പി അലക്സാണ്ടർജേക്കബ് ഉദ്ഘാടനം ചെയ്യും.ജമാഅത്ത് പ്രസിഡന്റ് പി.എ.റഷീദ് അദ്ധ്യക്ഷത വഹിക്കും.വിതുരമുസ്ലിംജമാഅത്ത് ചീഫ്ഇമാം മുസ്സമ്മിൻ കോയാതങ്ങൾ ബാഫഖി, ജമാഅത്ത് സെക്രട്ടറി എം.സലീം,ഡി.കെ.എൽ.എം ജില്ലാ പ്രസിഡന്റ് മുഹിയുദ്ദീൻ മൗലവി അൽഖാസിമി, ആബിദ് മൗലവി,എ.എം.കെ.നൗഫൽ,പനവൂർഅബ്ദുൽസലാം,സഫീർഖാൻമന്നാനി,തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് ഷാഹുൽഹമീദ് വൈദ്യർ,എ.അബ്ദുൽഅസീസ്,ഇ.എം.നസീർ എന്നിവർ പങ്കെടുക്കും.രാത്രി 8ന് ഇസ്ലാമിക് പ്രഭാഷണം പനവൂർ ജുമാമസ്ജിദ് ചീഫ് ഇമാംഷമീംഅമാനി പ്രസംഗിക്കും. 8ന് രാത്രി 8 ന് ഇസ്ലാമിക പ്രഭാഷണം ടൗൺമസ്ജിദ് ഇമാം സഹദ് ഹാളിലി ഉദ്ഘാടനം ചെയ്യും.മഞ്ഞപ്പാറ ജുമാമസ്ജിദ് ഇമാം മിസ്ബാഹ് കോയാതങ്ങൾ പ്രസംഗിക്കും.സമാപനദിനമായ 9 ന് രാവിലെ 7 ന് നബിദിനഘോഷയാത്ര, 11 ന്അന്നദാനം, എന്നിവ ഉണ്ടായിരിക്കും.