tat

വെമ്പായം :കെ.പി.എസ്.ടി.എയുടെ ആഭിമുഖ്യത്തിൽ ലോക അദ്ധ്യാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കെ.പി.എസ്.ടി.എ ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ്‌ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ,സീനിയർ വൈസ് പ്രസിഡന്റ്‌ കെ.അബ്ദുൾ മജീദ്,സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട്,ഭാരവാഹികളായ ആർ.ശ്രീകുമാർ,നെയ്യാറ്റിൻകര പ്രിൻസ്,എൻ.സാബു,എസ്.ഡി.പ്രദീപ്,ടി.കെ.ജയകുമാർ,എസ്.വി.സംഗീത,ഡെയ്സി ഡാനിയേൽ എന്നിവർ സംസാരിച്ചു.ചടങ്ങിനോടനുബന്ധിച്ച് ഗുരു വന്ദനം നടത്തി.ഡോ.ജോർജ് ഓണക്കൂർ,പ്രൊഫ.ജി.ബാലചന്ദ്രൻ,ഡോ.ഇന്ദിരാ ഭായി ബാലചന്ദ്രൻ,പ്രൊഫ.ബാലചന്ദ്രൻ,കുഞ്ഞി എന്നീ ഗുരുനാഥന്മാരെ ആദരിച്ചു.