
കിളിമാനൂർ : വെഞ്ഞാറ ബുക്സ് ആൻഡ് പബ്ലിക്കേഷന്റെ ആഭിമുഖ്യത്തിൽ പേരുമല രവി രചിച്ച വെളിച്ചം പൂക്കുന്ന മരങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം വെഞ്ഞാറമൂട് സഹകരണ ബാങ്ക് ഹാളിൽ നടന്നു.ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.അരവിന്ദോ പഠന കേന്ദ്രം പ്രസിഡന്റ് കെ.രാമൻ പിള്ള പുസ്തക പ്രകാശനം നടത്തി.കവി കല്ലറ അജയൻ പുസ്തകം ഏറ്റുവാങ്ങി.പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേഷ്,രംഗപ്രഭാത് പ്രസിഡന്റ് ഗീത,സബർമതി ചെയർമാൻ ഇ.ഷംസുദീൻ,ഡോ.കെ.സുശീല ടീച്ചർ,പി.ജി.ബിജു,കാഞ്ഞിരം പാറ സുരേഷ്,അനിൽ വെഞ്ഞാറമൂട് എന്നിവർ സംസാരിച്ചു.