mm

മലയാളത്തിൽ ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ചു വിവാഹശേഷം വെള്ളിത്തിരയോട് വിടപറഞ്ഞ സംസ്‌കൃതി ഷേണായി യോഗി ബാബു രചന നിർവഹിക്കുന്ന തമിഴ് ചിത്രത്തിൽ നായിക.രമേഷ് സുബ്രഹ്മണ്യം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ചെന്നൈയിൽ നടന്നു. ലെമൺ ലീഫ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ ആർ. ഗണേഷ് മൂർത്തി ആണ് നിർമ്മാണം.വേഗം എന്ന ചിത്രത്തിൽ നായികയായി എത്തി അനാർക്കലി എന്ന ചിത്രത്തിലെ ആ ഒരുത്തി അവളൊരുത്തി എന്ന പ്രിയ ഗാനത്തിലൂടെ മലയാളികളുടെ മനസിൽ കയറിയ നടിയാണ് സംസ്കൃതി.

മൈ ഫാൻ രാമു എന്ന ചിത്രത്തിലൂടെയാണ് മലയാള അരങ്ങേറ്റം. ബ്ളാക്ക് ബട്ടർഫ്ളൈ ആണ് മറ്റൊരു ശ്രദ്ധേയ ചിത്രം. നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച സംസ്കൃതി മരുഭൂമിയിലെ ആന എന്ന ചിത്രത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. 2017ൽ ബാല്യകാല സുഹൃത്തായ വിഷ്ണു എം. നായരെ വിവാഹം കഴിച്ചു . തനൈ വണ്ടി എന്ന തമിഴ് ചിത്രത്തിലൂടെ കഴിഞ്ഞ വർഷം മടങ്ങിയെത്തുകയും ചെയ്തു.