laha

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം സർക്കാരിന്റെ മാത്രമല്ല, സമൂഹത്തിന്റെ കൂട്ടായ, ഇളംതലമുറയെയും വരും തലമുറകളെയും രക്ഷിക്കാനുള്ള ജീവൻ മരണപോരാട്ടമാണെന്നും അത്രമേൽ പ്രാധാന്യമുള്ള കാമ്പെയ്നിൽ, നാടിന്റെ രക്ഷയ്ക്കായി അണിനിരക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീർക്കാർ സർക്കാർ നടപ്പാക്കുന്ന നോ ടു ഡ്രഗ്സ് ക്യാമ്പെയിൻ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്നിന്റെ ഭൂതങ്ങൾ നമ്മുടെ കുഞ്ഞുങ്ങളെ പിടിക്കാൻ കാത്തുനിൽക്കുന്നുണ്ട്. കുഞ്ഞുങ്ങൾ അവരിൽ നിന്ന് ഒഴിഞ്ഞു നടക്കണം. കുഞ്ഞുങ്ങളിലേക്ക് അവർ എത്തുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തുകയും വേണം.

വിനാശം വിതയ്ക്കുന്ന ലഹരിയുടെ മഹാവിപത്തിന് ഒരാളെയും വിട്ടുകൊടുക്കാനാവില്ല. അതിൽ പെട്ടുപോയവരെ എന്തുവിലകൊടുത്തും മോചിപ്പിച്ചെടുക്കേണ്ടതുണ്ട്. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ലഹരിക്കെതിരെ പ്രചാരണ പരിപാടി സർക്കാർ തുടങ്ങിയിട്ടുള്ളത്.

മയക്കുമരുന്നിന്റെ ഘോരവിപത്തുകൾ വ്യക്തിയെയും കുടുംബത്തെയും സാമൂഹ്യ ബന്ധങ്ങളെയും നാടിനെയും തകർക്കുന്നു.
മനുഷ്യനെ മൃഗങ്ങളിൽ നിന്നു വ്യത്യസ്തനാക്കുന്ന വിവേചന ബോധത്തെ മയക്കുമരുന്ന് ഇല്ലാതാക്കുന്നു. ബോധാവസ്ഥയിൽ ഒരാളും ചെയ്യാത്ത അധമകൃത്യങ്ങൾ മയക്കുമരുന്നിന്റെ മനോവിഭ്രാന്തിയിൽ ചെയ്യുന്നു.

മയക്കുമരുന്നിന് അടിപ്പെട്ടവർക്ക് മോചനം എളുപ്പമല്ല. ചികിത്സയിലൂടെപോലും തിരിച്ചുകൊണ്ടുവരാനാവാത്ത സമ്പൂർണ നാശത്തിലേക്കാണത് വ്യക്തികളെ നയിക്കുന്നത്. അത്തരം വ്യക്തികൾ സ്വയം നശിക്കുന്നു. കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുന്നു.

കുഞ്ഞുങ്ങളെയും യുവാക്കളെയും മയക്കുമരുന്നിനു വിട്ടുകൊടുക്കാതിരിക്കുക എന്നതാണ് പ്രചാരണ പരിപാടിയുടെ മുഖ്യലക്ഷ്യം. അതിന്റെ ദുഃസ്വാധീനത്തിൽ പെട്ടുപോയവരെ വിടുവിച്ചെടുക്കണം. രാജ്യത്തു മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും മയക്കുമരുന്നുമാഫിയ കുട്ടികളെയാണ് ലക്ഷ്യമാക്കുന്നത്. കുഞ്ഞുങ്ങളെ ഈ സ്വാധീനവലയത്തിൽ പെടാതെ നോക്കാൻ നമുക്കു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചു. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

ല​ഹ​രി​ക്കേ​സു​ക​ളി​ൽ​ ​മു​ൻ​കാ​ല​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളും​ ​ഉ​ൾ​പ്പെ​ടു​ത്തും

തി​രു​വ​ന​ന്ത​പു​രം​:​ ​സി​ന്ത​റ്റി​ക് ​രാ​സ​ല​ഹ​രി​ ​വ​സ്തു​ക്ക​ൾ​ ​ത​ട​യു​ന്ന​തു​ ​മു​ൻ​നി​റു​ത്തി​ ​അ​ന്വേ​ഷ​ണ​ ​രീ​തി​യി​ലും​ ​കേ​സു​ക​ൾ​ ​ചാ​ർ​ജ്ജ് ​ചെ​യ്യു​ന്ന​ ​രീ​തി​യി​ലും​ ​മാ​റ്റ​ങ്ങ​ൾ​ ​വ​രു​ത്തു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി.​ ​എ​ൻ.​ഡി.​പി.​എ​സ് ​നി​യ​മ​ത്തി​ലെ​ 31,​ 31​എ​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് ​ഉ​യ​ർ​ന്ന​ ​ശി​ക്ഷ​ ​ഉ​റ​പ്പു​വ​രു​ത്താ​ൻ​ ​മു​ൻ​കാ​ല​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​കൂ​ടി​ ​കു​റ്റ​പ​ത്ര​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തു​ക​യും​ ​കാ​പ്പ​ ​ര​ജി​സ്റ്റ​ർ​ ​മാ​തൃ​ക​യി​ൽ​ ​ഡാ​റ്റാ​ബാ​ങ്ക് ​ത​യ്യാ​റാ​ക്കു​ക​യും​ ​ആ​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​ ​ക​രു​ത​ൽ​ ​ത​ട​ങ്ക​ൽ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​ക​യും​ ​ചെ​യ്യും.​ ​കു​റ്റ​കൃ​ത്യം​ ​ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് ​ബോ​ണ്ട് ​വ​യ്പ്പി​ക്കും.​ ​മ​യ​ക്കു​മ​രു​ന്ന് ​ക​ട​ത്തി​ൽ​ ​പ​തി​വാ​യി​ ​ഉ​ൾ​പ്പെ​ടു​ന്ന​വ​രെ​ ​ക​രു​ത​ൽ​ ​ത​ട​ങ്ക​ലി​ൽ​ ​പാ​ർ​പ്പി​ക്കും.
വി​ദ്യാ​ല​യ​ങ്ങ​ളോ​ടു​ ​ചേ​ർ​ന്നു​ള്ള​ ​ക​ട​ക​ളി​ലെ​ ​മ​യ​ക്കു​മ​രു​ന്നു​ ​വി​പ​ണി​ ​പി​ടി​ക്ക​പ്പെ​ട്ട​തോ​ടെ,​ ​കു​ട്ടി​ക​ളെ​ത്ത​ന്നെ​ ​കാ​രി​യ​റാ​ക്കു​ന്ന​ ​നി​ല​യു​ണ്ട്.​ ​അ​ദ്ധ്യാ​പ​ക​ ​ര​ക്ഷാ​ക​ർ​തൃ​ ​സം​ഘ​ട​ന​ക​ൾ,​ ​ത​ദ്ദേ​ശ​ഭ​ര​ണ​ ​സ​മി​തി​ക​ൾ,​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​ക​ൾ​ ​തു​ട​ങ്ങി​യ​വ​യു​ടെ​ ​നി​രീ​ക്ഷ​ണം​ ​ഈ​ ​രം​ഗ​ങ്ങ​ളി​ൽ​ ​ഉ​ണ്ടാ​വ​ണം.
അ​ന്താ​രാ​ഷ്ട്ര​ ​മ​യ​ക്കു​മ​രു​ന്ന് ​മാ​ഫി​യ​ക​ൾ​ ​സം​സ്ഥാ​ന​ത്തു​ ​കാ​ലു​കു​ത്താ​തി​രി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​ഗ​ത്തു​ ​നി​ന്നു​ണ്ടാ​വും.
​ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ ​ശ്ര​ദ്ധി​ക്കേ​ണ്ട​ ​കാ​ര്യ​ങ്ങൾ
#​ ​കു​ഞ്ഞു​ങ്ങ​ളി​ൽ​ ​അ​സാ​ധാ​ര​ണ​ ​പെ​രു​മാ​റ്റ​മു​ണ്ടാ​കു​ന്നു​ണ്ടോ
#​ ​തു​ട​രെ​ ​പ​ണം​ ​ചോ​ദി​ക്കു​ന്ന​ണ്ടോ
#​അ​നാ​വ​ശ്യ​മാ​യി​ ​ക​യ​ർ​ത്തു​ ​സം​സാ​രി​ക്കു​ന്ന​ണ്ടോ
#​പ​രി​ഭ്രാ​ന്ത​മാ​യി​ ​പ്ര​തി​ക​രി​ക്കു​ന്ന​ണ്ടോ
#​അ​സാ​ധാ​ര​ണ​മാ​യ,​ ​മു​തി​ർ​ന്ന​വ​രു​മാ​യു​ള്ള​ ​ച​ങ്ങാ​ത്ത​ങ്ങ​ളു​ണ്ടോ
#​സ്‌​കൂ​ളി​ലേ​ക്കും​ ​തി​രി​ച്ചു​മു​ള്ള​ ​യാ​ത്ര​യ്ക്കി​ട​യി​ൽ​ ​എ​വി​ടെ​യെ​ങ്കി​ലും​ ​ത​ങ്ങു​ന്നു​ണ്ടോ
#​അ​പ​രി​ചി​ത​രു​മാ​യി​ ​ബ​ന്ധം​ ​വ​യ്ക്കു​ന്ന​ണ്ടോ
#​ആ​രെ​ങ്കി​ലു​മാ​യി​ ​എ​ന്തെ​ങ്കി​ലും​ ​കൈ​മാ​റു​ന്നു​ണ്ടോ

ല​ഹ​രി​മു​ക്ത​ ​കേ​ര​ളം​ ​പ​ദ്ധ​തി​യി​ൽ​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യും

തി​രു​വ​ന​ന്ത​പു​രം​:​സ​ർ​ക്കാ​രി​ന്റെ​ ​'​ല​ഹ​രി​ ​മു​ക്ത​ ​കേ​ര​ളം​'​കാ​മ്പെ​യി​നി​ൽ​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യും​ ​പ​ങ്കാ​ളി​ക​ളാ​വും.​കാ​മ്പെ​യി​നി​ന്റെ​ ​സം​സ്ഥാ​ന​ ​ത​ല​ ​ഉ​ദ്ഘാ​ട​ന​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്ര​സം​ഗം​ ​കാ​ര്യ​വ​ട്ടം​ ​കാ​മ്പ​സി​ലെ​ ​സി.​വി.​രാ​മ​ൻ​ ​ഹാ​ളി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ച്ചു.​വൈ​സ് ​ചാ​ൻ​സി​ല​ർ​ ​വി.​പി.​ ​മ​ഹാ​ദേ​വ​ൻ​ ​പി​ള്ള​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​കാ​മ്പ​സ് ​ഡ​യ​റ​ക്ട​ർ​ ​കെ.​എ​സ്.​ച​ന്ദ്ര​ശേ​ഖ​ർ,​സി​ൻ​ഡി​ക്കേ​​​റ്റ് ​അം​ഗം​ ​കെ.​ ​ജി.​ഗോ​പ് ​ച​ന്ദ്ര​ൻ,​സെ​ന​​​റ്റ് ​അം​ഗം​ ​എ.​ഹെ​ല​ൻ,​വി​ദ്യാ​ർ​ഥി​ ​യൂ​ണി​യ​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​ഞ്ചി​ത​ ​ജെ.​എം.,​ ​മാ​ഗ​സി​ൻ​ ​എ​ഡി​​​റ്റ​ർ​ ​ദീ​പു​ ​ബാ​ല​ൻ,​എ.​ബി​ജി​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ക​ഴ​ക്കൂ​ട്ടം​ ​റേ​ഞ്ച് ​എ​ക്‌​സൈ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​എ​സ്.​സു​ധീ​ഷ് ​കൃ​ഷ്ണ​ ​ല​ഹ​രി​ ​വി​രു​ദ്ധ​ ​ക്ലാ​സെ​ടു​ത്തു.