വിതുര: കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിച്ച് സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊളിക്കോട് ജംഗ്ഷനിൽ നിശബ്ദജാഥയും പൊതുയോഗവും നടത്തി.സി.പി.എം വിതുര ഏരിയാകമ്മിറ്റി സെക്രട്ടറി എൻ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.സി.പി.എം വിതുര ഏരിയാകമ്മിറ്റിഅംഗം ജെ.വേലപ്പൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ,വിതുര ഏരിയാകമ്മിറ്റി അംഗം എസ്.സഞ്ജയൻ,കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടിപുഷ്പാംഗദൻ,സി.പി.ഐ തൊളിക്കോട് ലോക്കൽകമ്മിറ്റി സെക്രട്ടറി തൊളിക്കോട്‌ഷെമീം,ഐ.യു.എം.എൽ തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അൻവർ,കർഷകസംഘം തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എസ്.എസ്.പ്രേംകുമാർ എന്നിവർ പങ്കെടുത്തു.