വർക്കല: ഇടവ ഗ്രാമപഞ്ചായത്തിൽ വെറ്റക്കട, പള്ളിമുക്ക് പ്രദേശങ്ങളിൽ ഒച്ചുകൾ പെരുകി ശല്യം രൂക്ഷം. ഒച്ചുകളിൽപുറംതോടുള്ള സ്നെയിൽ എന്ന് വിളിക്കപ്പെടുന്ന ഒച്ചുകളാണ് ഇവിടെ പെരുകിയിട്ടുള്ളത്. പുറംതോടില്ലാത്ത സ്ലഗ് എന്ന പേരുള്ള ഒച്ചുകളും ഇവിടെ ധാരാളമാണ്. ആൾപാർപ്പില്ലാതെ കാടുപിടിച്ച് കിടക്കുന്ന പുരയിടങ്ങളിലും റോഡുകളിലും മറ്റും തള്ളുന്ന മാലിന്യങ്ങളും ഒച്ചും അട്ടയും പോലുള്ള ക്ഷുദ്രജീവികൾ പെരുകാൻ കാരണമായിട്ടുണ്ട്. ഒച്ചുകളെയും

അട്ടകളെയും നിർമ്മാർജ്ജനം ചെയ്യാൻ ഗ്രാമപഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.